ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നിയിൽ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചാമക്കാല ചക്കുഞ്ഞി കോളനിയിൽ കുന്നത്ത് വീട്ടിൽ ഷൺമുഖന്റെ മകൻ രാഹുൽ (33) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ചെന്ത്രാപ്പിന്നി സിവി സെൻ്ററിന് കിഴക്ക് ഭാഗത്ത് വെച്ചാണ് സംഭവം. പറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.