News One Thrissur
Thrissur

കാഞ്ഞാണി സ്വദേശി ചെമ്പൻ വിഷ്ണു ആത്മഹത്യ ചെയ്ത സംഭവം: പികെ എസ് കാഞ്ഞാണി ബാങ്കിലേക്ക് മാർച്ച് നടത്തി. 

മണലൂർ: കാഞ്ഞാണി സ്വദേശിയായ ചെമ്പൻ വിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപെട്ട് പികെ എസ് മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിൻ്റെ കാഞ്ഞാണി ശാഖയിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കൃഷ്ണൻ തുപ്പത്ത് അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി.വി. സജീന്ദ്രൻ, ടി.കെ. ചന്ദ്രൻ,സിപിഐഎം ലോക്കൽ സെക്രട്ടറി കെ.വി. ഡേവീസ്, കെ.വി. മനോഹരൻ, സി.ആർ. രമേശ്, ശ്യാമവിനോദ്, എന്നിവർ സംസാരിച്ചു. വിഷ്ണുവെന്ന യുവാവിൻ്റെ ആത്മഹത്യക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി.കെ. എസ് മണലൂർ ഏരിയ കമ്മിറ്റി പരാതി നൽകിയതായി ഭാരവാഹികൾ പറഞ്ഞു.

Related posts

കാർഷിക മേഖലയുടെ വളർച്ചക്ക് രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുക്കണം – പന്ന്യൻ രവീന്ദ്രൻ.

Sudheer K

അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറി സ്വത്തുക്കള്‍ കണ്ടുകെട്ടും

Sudheer K

എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാരം ചന്ദനച്ചാർത്ത് ഏപ്രിൽ 29 മുതൽ 

Sudheer K

Leave a Comment

error: Content is protected !!