അന്തിക്കാട്: പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിലെ 13-മത് ശ്രീമദ് ഭാഗവത സപ്താഹയ ജ്ഞത്തിനും പ്രതിഷ്ഠാദിന മഹോത്സത്തിനും തുടക്കം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനം ആവണങ്ങാട് കളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻ്റ് പ്രസാദ് ചേർത്തേടത്ത് അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടൻമാരാർ മുഖ്യാതിഥിയായി. പഴങ്ങാംപറമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചിൻ ദേവസ്വം ബോർഡ് അസി.കമ്മീഷണർ പി.എൻ. സ്വപ്ന, ദേവസ്വം ഓഫീസർ നന്ദകുമാർ, രാംകുമാർ കാട്ടാനിൽ, അന്തിക്കാട് പത്മനാഭൻ, സന്തോഷ് തണ്ടാശ്ശേരി, ബ്രിജു പള്ളിയിൽ,ക്ഷേത്രസമിതി സെക്രട്ടറി ബാലകൃഷ്ണൻ പുറക്കോട്ട് എന്നിവർ പങ്കെടുത്തു.
next post