News One Thrissur
Thrissur

ബജറ്റ് : വെങ്കിടങ്ങിൽ വീടിനും തൊഴിലിനും മുൻഗണന.

വെങ്കിടങ്ങ്: വീടിനും തൊഴിലിനും ഊന്നൽ നൽകി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 2024-25 ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25.65 കോടി രൂപ വരവും 25.27 കോടി രൂപ ചെലവും 38.05 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിസ്റ് മുംതാസ് റസാക്ക് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ പൂർണ്ണിമ നിഖിൽ, വാസന്തി ആനന്ദൻ, ജനപ്രതിനിധികളായ കൊച്ചപ്പൻ വടക്കൻ, സൗമ്യ സുകു, ബസീജ വിജേഷ്, ധന്യ സന്തോഷ്, കുഞ്ഞി സീതി തങ്ങൾ, വി.കെ. സോമശേഖരൻ, എൻ.കെ. വിമല, പി.എ. ഷൈല, ബാങ്ക് പ്രസിഡണ്ട് വി.കെ. ഷറഫുദ്ദീൻ, ഐസിഡിഎസ് സൂപ്പർവൈസർ ആരതി കൃഷ്ണ, എന്നിവർ സംസാരിച്ചു.

1000- ൽ 5 പേർക്ക് തൊഴിൽ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനോടൊപ്പം നിന്നു കൊണ്ട് കയർ വ്യവസായം,നിറ്റ് കക്കയിൽ നിന്ന് കുമ്മായം, മത്സ്യ സംസ്കരണം ഉൽപ്പാദന മേഖലയിൽ ഫൈബർ തടയണ എന്നീ മേഖലകളിൽ യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ പശ്ചാത്തല മേഖലയിൽ 81 ലക്ഷം രൂപ റോഡിനും, 4 കോടി രൂപ കാർഷിക മേഖലയിലും, 20 ലക്ഷം രൂപ മൃഗ, മേഖലയിലും, സ്നേഹഭവന പദ്ധതിക്കായി 2 കോടി രൂപയും, വ്യവസായിക മേഖലയ്ക്കായി (കയർ വ്യവസായം, കുമ്മായം-നീറ്റ് കക്ക, മത്സ്യസംസ്കരണം) 31 ലക്ഷം രൂപയും, ഉപ്പു വെള്ള ഭീക്ഷണി ഫൈബർ തടയിണയ്ക്കായി 27 ലക്ഷം രൂപ, യുവാക്കൾക്ക് വേണ്ടി കളി സ്ഥല നവീകരണത്തിനായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

Related posts

ശങ്കരൻകുട്ടി മേനോൻ അന്തരിച്ചു. 

Sudheer K

തളിക്കുളം സ്നേഹ തീരം ബീച്ച് ക്ലീനിങ് ഡ്രൈവ്. 

Sudheer K

കയ്പമംഗലം നിയോജക മണ്ഡലത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

Sudheer K

Leave a Comment

error: Content is protected !!