ഏങ്ങണ്ടിയൂർ: ചാവക്കാട് – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. ദേശീയപാത നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ ഇടിച്ചാണ് പിക്കപ്പ് വാൻ മറിഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.