News One Thrissur
Thrissur

ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ ഉപകരണങ്ങൾ കൈമാറി

ആലപ്പാട്: അന്തിക്കാട് ബ്ലോക്കിനു കീഴിലുള്ള ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനും ഉടനെ തന്നെ ബന്ധപ്പെട്ട ആശുപത്രികളിലേക്ക് എത്തിക്കാനും ഇനിമുതൽ സാധിക്കും. കൂടാതെ കുട്ടികളിലേതടക്കമുള്ള  കാഴ്ച പരിശോധനയ്ക്കുള്ള ആധുനിക സൗകര്യവും ഇനിമുതൽ ലഭ്യമാകും. ഇതിനുള്ള മൾട്ടിപാര മോണിറ്റർ, സ്ട്രീക് റെറ്റിനോസ്കോപ് എന്നിവ മണപ്പുറം ഫൗണ്ടേഷൻ ആശുപത്രിക്ക് കൈമാറി. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ്.ഡി.ദാസ് ഉപകരണങ്ങൾ കൈമാറി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ബ്ലോക്ക് മെമ്പർമാരായ ടി.ബി. മായ, സി.കെ.കൃഷ്ണകുമാർ, അബ്ദുൽ ജലീൽ എടയാടി, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷണ്മുഖൻ, മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശില്പ സെബാസ്റ്റ്യൻ, ഡോ. പി.എം.മിനി എന്നിവർ സംസാരിച്ചു

Related posts

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

Sudheer K

തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വിഐപികള്‍; സ്വീപ് ടാഗ് ലൈന്‍ പ്രകാശനം ചെയ്തു

Sudheer K

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

Sudheer K

Leave a Comment

error: Content is protected !!