അന്തിക്കാട്: അതിപുരാതനവും 14 തട്ടകങ്ങളുടെ അധിപതിയുമായ പുത്തൻപീടിക തോന്നിയ കാവിലമ്മയുടെ ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷം 14 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഘോഷത്തോ ടനുബന്ധിച്ചുള്ള കൊടിയേറ്റത്തിന് ആവണേങ്കാട് കളരി രക്ഷാധികാരി അഡ്വ. എ.യു. രഘുരാമൻപണിക്കർ മുഖ്യകാർമ്മികത്വം വഹിച്ചു.
14 ന് രാവിലെ പള്ളിയുണർത്തൽ, 10.30 ന് 2500 പേർക്കുള്ള പ്രസാദ ഊട്ട് ആരംഭിക്കും. തിരുവാതിരക്കളി, ഉച്ചതിരിഞ്ഞ് 4 ന് മൂന്ന് ആനയോടുകൂടിയുള്ള കൂട്ടി എഴുന്നള്ളിപ്പ്. 6 ന് ദീപാരാധന, 8.30 ന് ഓച്ചിറ തിരു അരങ്ങ് അവതരിപ്പിക്കുന്ന നാടകം ‘ ആകാശം വരയ്ക്കുന്നവർ’, രാത്രി 12 ന് ആലപ്പാട് നിന്ന് വിളക്ക് വരവ് പൂരം എഴുന്നള്ളിപ്പ്. 15 ന് ഭരണിനാളിൽ വൈകീട്ട് 3 ന് വിവിധ ദേശങ്ങളിൽ നിന്നുള്ള വേല വരവ് എന്നി പരിപാടികൾ ഉണ്ടായിരിക്കും. രക്ഷാധികാരി അഡ്വ.എ യു രഘുരാമൻ പണിക്കർ, പ്രസിഡൻറ് സത്യൻ മേലേടത്ത്, സെക്രട്ടറി കെ.വി. ഭാസ്ക്കരൻ, വൈ. പ്രസിഡൻ്റ് ബിജു അണ്ടേഴത്ത്, സമിതി അംഗം എം. അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.