ചാവക്കാട്: വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അറ്റുപോയി. ചാവക്കാട് മണത്തലയിലാണ് സംഭവം. ലോറിയിൽ കൊണ്ടുപോകു മ്പോഴായിരുന്നു അപകടം. കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനക്കാണ് പരിക്കേറ്റത്. എതിരെ വന്ന ലോറിയിൽ കൊമ്പ് ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ആനയുടെ ആരോഗ്യനില പരിശോധിക്കുന്നു.