News One Thrissur
Thrissur

ബജറ്റ്: അരിമ്പൂരിൽ പാർപ്പിടത്തിനും ദാരിദ്ര ലഘൂകരണത്തിനും മുൻഗണന. 

അരിമ്പൂർ: കൃഷി, ദാരിദ്ര ലഘുകരണം, എല്ലാവർക്കും വീട് എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന 2024-25 വർഷത്തെ അരിമ്പൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡൻ്റ് സ്മിത അജയകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സി ജി സജീഷ് അവതരിപ്പിച്ചു. 26.89 കോടി രൂപ വരവും 24.82 കോടി ചെലവും 2.6 കോടി മിച്ചവും

ബഡ്ജററിൽ പ്രതീക്ഷിക്കുന്നു. കാർഷിക മേഖലക്കും അനുബന്ധ മേഖലക്കുമായി 1.12 കോടി രൂപയും ദാരിദ്ര ലഘുകരണത്തിന് 2.55 കോടി രൂപയും എല്ലാവർക്കും വീട് പദ്ധതിക്ക് 3.53 കോടിയുമാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.റോഡ് വികസനം, അറ്റകുറ്റപണിക്ക് 1.5 കോടിയും നീക്കി വെച്ചു. മറ്റ് നിരവധി പദ്ധതികൾക്കും അർഹമായ ഫണ്ട് ബഡ്ജജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സിന്ധു സഹദേവൻ, ശോഭ ഷാജി, കെ.കെ. ഹരിദാസ് ബാബു, മെമ്പർമാരായ ജെൻസൻ ജെയിംസ്, സി.പി. പോൾ, പി. എ. ജോസ്, ഷിമി ഗോപി, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ എന്നിവർ സംസാരിച്ചു.

Related posts

തൃശൂർ പൂരം : നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു.

Sudheer K

പെരിങ്ങോട്ടുകര ഉത്സവം തിടമ്പ്, കേന്ദ്ര കമ്മിറ്റി തീരുമാനം അന്യായം: ചാഴൂർ – കുറുമ്പിലാവ് ദേശം ഉത്സവ കമ്മിറ്റി

Sudheer K

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് : ലൈഫ് ഭവന പദ്ധതിക്കും കൂടി വെള്ളത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!