News One Thrissur
Thrissur

ചാഴൂരിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ ഹരിതകർമ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

അന്തിക്കാട്: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകർമ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ചാഴൂർ സ്വദേശി പണ്ടാരിക്കൽ വീട്ടിൽ സജിതയാണ് പ്രദേശവാസിയായ യുവതിക്കെതിരെ പോലീസിൽ പരാതി നൽകിയത്. പട്ടിയെ കൊണ്ട് മനപ്പൂർവ്വം അക്രമിപ്പിക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. കഴിഞ്ഞ ദിവസമാണ് ചാഴൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എൻ റോഡിന് വടക്കുവശത്തുള്ള വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നത്. കണ്ണമ്പുഴ ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്.

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

കോളിംഗ് ബെല്ലടിച്ചപ്പോൾ ഡേവിസിന്റെ മകൾ വാതിൽ തുറന്നു. പ്ലാസ്റ്റിക്ക് ഉണ്ടോ എന്ന് ചോദിച്ചതും വാതിൽ മുഴുവൻ തുറന്ന് അകത്തുണ്ടായിരുന്ന പട്ടിയെ തുറന്ന് വിട്ടു. പട്ടി കുരച്ച് ഓടിയടുത്തപ്പോൾ പിടിച്ചുമാറ്റുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. അവർ പട്ടിയെ കൊണ്ട് തങ്ങളെ അക്രമിപ്പിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പട്ടി പ്രജിതയുടെ കഴുത്തിലേക്ക് ചാ ടിക്കയറി. ഇതോടെ പ്രജിത പുറകിലേക്ക് മറിഞ്ഞു വീണതായും പട്ടിയെ പിടിച്ചു മാറ്റാൻ പറഞ്ഞപ്പോൾ തന്റെ നായയെ “പട്ടി”യെന്ന് വിളിച്ചെന്നും പറഞ്ഞ് യുവതി പ്രജിതയെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. വീടുകൾ ടാഗ് ചെയ്യുന്നതിനായി കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണും തകർന്നു. മറ്റു ഹരിത കർമ്മസേ നങ്ങങ്ങളും ജനപ്രതിനി ധികളും ഇടപെട്ടാണ് പ്രജിതയെ ആശുപത്രിയിൽ എത്തിച്ചത്. പ്രജിതയുടെ പരാതി പ്രകാരം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരെയും അന്തിക്കാട് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി എടുത്തു.

 

Related posts

മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Sudheer K

അജയ്ഘോഷ് അന്തരിച്ചു. 

Sudheer K

ഗുരുവായൂരിൽ മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു.

Sudheer K

Leave a Comment

error: Content is protected !!