ശ്രീനാരായണപുരം: പള്ളിനട കോളനിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിനട കോളനിയിലെ ചാണാശേരി വീട്ടിൽ 52 വയസുള്ള ദിലീപ് കുമാറിനെയാണ് മതിലകം എസ്ഐ രമ്യ കാർത്തികേയനും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിലീപ് അയൽപക്കത്തെ വീട്ടിൽ മദ്യപിച്ചെത്തി ബഹളം വെച്ചത് ചോദ്യം ചെയ്ത കാട്ടുപറമ്പിൽ ശരത്തിനെ തെർമോക്കോൾ മുറിക്കുന്ന ബ്ലേഡ് കൊണ്ട് ദിലീപ് ആക്രമിക്കുകയാ യിരുന്നു. കവിളിനും, തോളിലും മുറിവ് പറ്റിയ ശരത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി യിൽ ചികിത്സ തേടി. ദിലീപിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കി.