കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
അഴീക്കോട് കൊട്ടിക്കൽ വെട്ടത്തിപ്പറമ്പിൽ അൽത്താഫി(25) നെയാണ് സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്. എസ്‌ഐമാരായ ഹരോൾഡ് ജോർജ്ജ്, സാജൻ, ജഗദീഷ്, എഎസ്ഐ രാജൻ, സിപിഒമാരായ സജിത്ത്, അബീഷ്, ബിനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.