കാഞ്ഞാണി: ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞാണി ബസ്റ്റാൻ്റിൽ എൽഡിഎഫ് ബഹുജന സദസ്സ് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണലൂർ ലോക്കൽ സെക്രട്ടറി വി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, സിപിഐ കരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി, സിപിഐഎം കാരമുക്ക് ലോക്കൽ സെക്രട്ടറി വി.വി. പ്രഭാത്, സി പിഐഎം മണലൂർ ലോക്കൽ സെക്രട്ടറി കെ.വി. ഡേവീസ്, വി.വി. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.