വാടാനപ്പള്ളി: ചേറ്റുവയിൽ വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ധനീഷി (22) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീടിന് മുകളിൽ ചെടികൾക്കൊപ്പം ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടികളും നട്ടുവളർത്തുകയായിരുന്നു. രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. 60 സെന്റിമീറ്ററും, 36 സെന്റിമീറ്ററും നീളമുണ്ട് കഞ്ചാവ് ചെടികൾക്ക്. രഹസ്യ വിവരത്തെ തുടർന്ന് വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐ പി.കെ. റഫീഖ്, വനിത സിപിഒ സുമി, സിപിഒ ഷിജിത്ത് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.