കയ്പംഗലം: ദേശീയപാത 66-ല്‍ കയ്പമംഗലം കൊപ്രക്കളത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി ശനിയാഴ്ച ധര്‍ണ്ണ നടത്തുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് മാസത്തോളമായി അടിപ്പാത ആവശ്യ പ്പെട്ട് സമിതി സമരം നടത്തിവരുന്നുണ്ട്. നിരവധി അംഗ പരിമിതരുടെ സ്‌കൂളു കളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മത സ്ഥാപ നങ്ങളും പ്രവര്‍ത്തിക്കുന്ന മേഖല യായതിനാല്‍ അടിപ്പാത ആവശ്യ മാണെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും, അടിപ്പാത ആവശ്യപ്പെട്ട് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി യിട്ടും അധികൃതര്‍ മുഖവിലക്കെടുക്കാ ത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തുന്നത്. ശനിയാഴ്ച ഒമ്പത് മണിക്ക് ആരംഭിക്കുന്ന ധര്‍ണ്ണ ഇ.ടി. ടൈസണ്‍ എംഎല്‍എ ഉ്ദഘാടനം ചെയ്യും. സമര സമിതി ചെയര്‍മാനും കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശോഭന രവി, പഞ്ചായത്തംഗം സി.ജെ. പോള്‍സണ്‍, ബി.എസ്. ശക്തീധരന്‍, പി.കെ. മുഹമ്മദ് എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.