കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ കേരളത്തോട് പുലർത്തുന്ന ശത്രു താപരമായ നടപടികൾക്കും ധന ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാർ ഉൾപ്പെ ടെയുള്ള ജനപ്രതിനിധികളും ദില്ലിയിലെ ജന്തർ മന്ദിറിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൊടുങ്ങല്ലൂർ മുനിസിപ്പൽ എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഇന്ന് വൈകീട്ട് 5 മണിക്ക് വടക്കെ നടയിൽ നടന്ന പ്രതിഷേധ സദസ്സ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, പ്രൊഫ സി.ജി. ധർമ്മൻ, സി.കെ. രാമനാഥൻ, മുഷ്താഖ് അലി, അഡ്വ. ടി.പി. അരുൺമേനോൻ, ഷഫീക്ക് മണപ്പുറത്ത്, നഗരസഭ ചെയർ പേഴ്സൺ ടി.കെ. ഗീത, ഷീല രാജ്കമൽ, പി.ബി. ഖയ്സ് എന്നിവർ സംസാരിച്ചു.