News One Thrissur
Thrissur

ബജറ്റ്: കൊടുങ്ങല്ലൂർ നഗര സഭയിൽ മാലിന്യ സംസ്ക്കരണത്തിനും കുടിവെള്ളത്തിനും മുൻഗണന.

കൊടുങ്ങല്ലൂർ: മാലിന്യ സംസ്ക്കരണം, കുടിവെള്ള വിതരണം, പാർപ്പിട പദ്ധതി എന്നിവക്ക് മുൻഗണന നൽകുന്ന ബജറ്റ് കൊടുങ്ങല്ലൂർ നഗരസഭയിൽ അവതരിപ്പിച്ചു. നഗരസഭ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ മാലിന്യ സംസ്ക്കരണത്തിനായി വിവിധ പദ്ധതികൾക്ക് ബജറ്റിൽ പണം നീക്കിവെച്ചിട്ടുണ്ട്. ഇ-വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുന്നതിനായി പൊതുജനങ്ങളെയും സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഇ- വേസ്റ്റ് ഇറാഡിക്കേഷൻ ഡ്രൈവ്, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെ ത്തുന്നതിന് ക്യാമറകൾ സ്ഥാപിക്കൽ, ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ വയ്ക്ക് ഗ്രീൻ സ്റ്റാർ റേറ്റിംഗ് തുടങ്ങിയ പദ്ധതികൾ ബജറ്റിലുണ്ട്.125,86,36,940 രൂപ വരവും, 120,89,04,460 രൂപ ചിലവും, 4,97,32,480/- രൂപ നീക്കിയരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ വൈസ് ചെയർമാൻ അഡ്വ.വി.എസ് ദിനൽ അവതരിപ്പിച്ചത്. വിവിധ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് 1 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്ലോട്ടർ ഹൗസ് നിർമ്മാണത്തിനായി 4 കോടി രൂപ, പുതിയ റോഡുകളുടെ നിർമ്മാണ ത്തിനായി 1 കോടി 30 ലക്ഷം രൂപ, കോമൺ റോഡുകളുടെ അറ്റകുറ്റ പ്പണികൾക്ക് 1 കോടി രൂപ, അരാകുളം നവീകരണത്തിനും ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ, താലൂക്ക് ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്ന തുമുൾപ്പടെ വിവിധ പദ്ധതികൾക്കായി ഒന്നര കോടി രൂപ, സ്ട്രീറ്റ് ലൈറ്റ് വിപുലീകരണത്തിന് 25 ലക്ഷം രൂപ, മൾട്ടി ലെവൽ പാർക്കിംഗ് സിസ്റ്റത്തിന് ഒരു കോടി രൂപ, പിഎംഎവൈ ലൈഫ് പദ്ധതിയിൽ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് 5 കോടി രൂപ, ടൗൺ ഹാൾ നവീകരണത്തിന് 50 ലക്ഷം,വി.കെ രാജൻ സ്മാരക പാർക്കിൽ ജലവിനോദയാനങ്ങളും അനുബന്ധ ഏർപ്പെടുത്തുന്നതിന് 50 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി യിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിസിന് തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനും ഓട്ടിസം ബാധിച്ച കുട്ടികളെയും ക്യാൻസർ ബാധിതരെയും കണ്ടെത്തു ന്നതിനു സർവ്വേയും, ഓട്ടിസം ബാധിതർക്ക് തുടർ പരിചരണങ്ങളും പരിശീലനങ്ങളും നൽകുന്നതിന് സന്നദ്ധ സംഘടനകളുടെ ആരംഭിക്കുന്നതിനും ഭിന്നശേഷി ക്കാർക്കായി ഇരുചക്ര വാഹനങ്ങൾ സഹകരണ ത്തോടെ സ്വയം പ്രത്യേക കേന്ദ്രങ്ങൾ തൊഴിൽ, സൈഡ് വീൽ ഘടിപ്പിച്ച എന്നിവക്കുമായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തു ന്നതിനായി 20,71,900 രൂപ ബഡ്‌ജറ്റിൽ വകയിരുത്തി. ഭവന പുനരുദ്ധാരണ പദ്ധതി, പെൺ കുട്ടി കളുടെ വിവാഹ ധനസഹായം, വിദ്യാർത്ഥികൾക്ക് പഠനമുറി, വിദ്യാർ ത്ഥികൾക്ക് ലാപ്ടോപ്പ്, കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് പ്രോത്സാഹനം എന്നിവക്കായ ബഡ്‌ജറ്റിൽ പദ്ധതിയുണ്ട്. വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിനും, ഡ്രൈവിംഗ് പരിശീലനം നൽകുന്ന തിനും, ഫിറ്റ്‌നെസ് സെൻ്ററുകൾ സ്ഥാപിക്കുന്നതിനുമായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഊർജ്ജ ഉൽപാദന മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, ഇലക്ട്രിസിറ്റി ബില്ലുകൾ കുറക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി നഗരസഭയുടെ കെട്ടിടങ്ങളുടെയും ഘടക സ്ഥാപന ങ്ങളുടെയും കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് തുക മാറ്റിവെച്ചിട്ടുണ്ട്.

സംസ്കാരികം, കായികം, യുവജന ക്ഷേമം അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിന് 10 ലക്ഷം രൂപ, പകൽ വീട് നവീകരിച്ച് വയോജന ങ്ങൾക്ക് ഹാപ്പിനെസ് പാർക്ക് സെന്ററിന് 3 ലക്ഷം രൂപ, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ, ബഡ്‌സ് സ്കൂൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ, മുനിസിപ്പൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ വെജിറ്റേറി യൻ, നോൺ വെജിറ്റേറിയൻ, സൂപ്പർ മാർക്കറ്റ് സജ്ജമാക്കുന്നതിന് 5 ലക്ഷം രൂപ, മണ്ഡല മകരവിളക്ക് കാലത്ത് ശ്രീകുരുംബ ക്ഷേത്ര ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പൻമാർക്ക് സൗജന്യ ഭക്ഷണവും വിരിവെക്കാൻ സൗകര്യവും നൽകുന്നതിന് 10 ലക്ഷം രൂപ, അംഗൻവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക ൾക്കും 25 ലക്ഷം രൂപ, മൃഗ സംരക്ഷണം കറുവപ്പശു, ആട്, പോത്ത് വിതരണം, കന്നുകുട്ടി പരിപാലനം എന്നിവക്കായി 90 ലക്ഷം എന്നിങ്ങനെ നിരവധി പദ്ധതികൾക്കായി തുക വകയിരു ത്തിയിട്ടുണ്ട്.

Related posts

ജിഷ്ണുവിന്റെ ചികിത്സക്കായി ചേലക്കര നന്മ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

Sudheer K

എൻജിൻ തകരാറിലായി; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി

Sudheer K

മുറ്റിച്ചുരിൽ മെഡിക്കൽ ക്യാംപ് നടത്തി

Sudheer K

Leave a Comment

error: Content is protected !!