അന്തിക്കാട്: അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ന്യൂഡൽഹി ജന്തർമന്തറിൽ പ്രതിഷേധ ബഹുജന സദസ്സിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് അന്തിക്കാട് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കിസാൻ സഭ ജില്ലാ പ്രസിഡണ്ട് കെ.കെ. രാജേന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് സിപിഎം എൽസി സെക്രട്ടറി എ.വി.ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു. എൽഡിഎഫ് .പഞ്ചായത്ത് കൺവീനർ സി.കെ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു .ടി.ഐ. ചാക്കോ, മോഹനൻ അന്തിക്കാട് ജ്യോതി രാമൻ, കെ.വി. രാജേഷ്, സുജിത്ത്. പി.എസ് എന്നിവർ പങ്കെടുത്തു.