News One Thrissur
Thrissur

തൃപ്രയാറിൽ എൽഡിഎഫിന്റെ പ്രതിഷേധ ജന സദസ്സ് 

തൃപ്രയാർ: സാമ്പത്തികമായി ഉപരോധം ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാരിൻ്റെ കേരളീയ ജനതയെ ദ്രോഹിക്കുന്ന നടപടിക്കെതിരെ ദൽഹിയിലെ ജന്ദർ മന്ദറിൽ നടക്കുന്ന കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും എംഎൽഎമാരും, എംപി മാരും പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാട്ടിക ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സദസ്സ് സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നാട്ടിക ചെയർമാൻ കെ.ബി. ഹംസ അധ്യക്ഷത വഹിച്ചു. എം സ്വർണ്ണലത ടീച്ചർ, യു.കെ. ഗോപാലൻ, സ: എം.ആർ. ദിനേശൻ, ജോഷി ബാബു, സി.എസ്. മണി, രജനി ബാബു, വിജയരാഘവൻ, സി.എസ്. മണി എന്നിവർ സംസാരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പ്രകടനങ്ങൾക്ക് എ.എൻ. സുധീർ, സി.കെ. ശിവരാജൻ, ചിഞ്ചു സുധീർ, പ്രദീപ് എങ്ങൂർ, ഡോ.സുഭാഷിണി ടീച്ചർ, എ.എം. ദിൽഷാദ്, പി.വി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Related posts

പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു.  

Sudheer K

കൊടുങ്ങല്ലൂരിൽ കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. 

Sudheer K

കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!