കൊടുങ്ങല്ലൂർ: ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനിൽ അടിപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.ആർ. സുനിൽകുമാർ എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി. സിപിഐ കേന്ദ്ര കൗൺസിൽ അംഗവും രാജ്യസഭാംഗ7വുമായ പി. സന്തോഷ്കുമാർ എംപി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ എംഎൽഎ എന്നിവർ ക്കൊപ്പമാണ് വി.ആർ. സുനിൽകുമാർ കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട് കൊടുങ്ങല്ലൂരിൻ്റെ ആവശ്യം അറിയിച്ചത്. സുരക്ഷിത യാത്രക്ക് വേണ്ടി കർമ്മസമിതിയുടെ നേതൃത്വത്തിൽ ഏറെ നാളുകളായി ജനകീയ സമരം നടന്നു വരികയാണ്.
previous post