കൈപ്പമംഗലം: പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ കൈപ്പമംഗലം ബീച്ച് കരടി വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കയ്പമംഗലം സ്വദേശി പള്ളിത്തറ ഗോപി (40), കൊടുങ്ങല്ലൂർ തിരുവള്ളൂർ സ്വദേശി മണലിക്കാട്ട് വിജേഷ് (42) എന്നിവർക്കാണ് പരിക്ക്. ഇവരെ ചെന്ത്രാപ്പിന്നി ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.