ശ്രീനാരായണപുരം: കോതപറമ്പിൽ വീടാക്രമിച്ച് യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് സ്വദേശി കുറുപ്പശ്ശേരി വീട്ടിൽ വിഷ്ണുപ്രസാദിനെ(30) ആണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 29ന് പുലർച്ചെയായിരുന്നു സംഭവം.
കോതപറമ്പ് കടവിൽ പടയോടി ലക്ഷ്മണൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി ലക്ഷ്മണൻ്റെ മകൻ സിജീഷിനെ ആക്രമിക്കുകയും, ബുള്ളറ്റ് തീവെച്ച് നശിപ്പിക്കുകയുമായിരുന്നു.
വീട്ടിനകത്തേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയും ചെയ്തിരുന്നു.
അയൽപക്കത്തെ വീട്ടിലെത്തി ബഹളം വെച്ചതിനെ സിജീഷ് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.
സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.