തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. കൂട്ടിയെഴുന്നള്ളിപ്പിൽ 9 ആനകൾ അണിനിരന്നു. തിരുവാണിക്കാവ് രാജഗോപാൽ ഭഗവതിയുടെ തിടമ്പേറ്റി. പാമ്പാടി സുന്ദരൻ വലതും കുറുപ്പത്ത് ശിവശങ്കരൻ ഇടതു ഭാഗത്തും അണിനിരന്നു. പാണ്ടിമേളത്തിന് പെരുവനം സതീശൻ മാരാരും പഞ്ചാരി മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും പഞ്ചവാദ്യത്തിന് പനങ്ങാട്ടിരി ശശിയും കൊക്കുന്നി ജയനും മദ്ദളത്തിന് പയിലൂർ മോഹനനും നേതൃത്വം നൽകി.
previous post