പെരിങ്ങോട്ടുകര: ഭവന നിർമ്മാണ ത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും മുൻഗണന നൽകി താന്ന്യം ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഒ എസ് അഷറഫ് അവതരിപ്പിച്ചു. 28.43 കോടി രൂപ വരവും 27.51 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ഭവനനിർമ്മാണത്തിന് 3.45 കോടിയും പശ്ചാത്തല സൗകര്യ വികസനത്തിന് 1.3 കോടിയും ആരോഗ്യ മേഖലക്ക് 41.42 ലക്ഷവും, കാർഷിക മേഖലക്ക് 35.56 ലക്ഷവും, വിദ്യാഭ്യാസ മേഖലക്ക് 19.33 ലക്ഷവും, പട്ടികജാതി ക്ഷേമ പദ്ധതികൾക്ക് 70.75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ജൈവ കൃഷിക്ക് പ്രോത്സാഹനം നൽകുന്ന തിനായി ചാണകം സംസ്കരിച്ച് ജൈവവള മാക്കു ന്നതിനുള്ള 4 യൂണിറ്റുകളും സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ സംസാരിച്ചു.