കൊടുങ്ങല്ലൂർ: ദേശീയപാത 66 ൻ്റെ നവീകരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ ചന്തപ്പുരയിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം സി.ഐ ഓഫീസ് ജംക്ഷൻ വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി യതായി ബെന്നി ബെഹനാൻ എംപി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എംപി വകുപ്പു മന്ത്രിയെ സന്ദർശിച്ചിരുന്നു.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, വിദ്യാലയങ്ങൾ, വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക്എ ത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നതിനാൽ ചന്തപ്പുര ജംക്ഷനിലെ മേൽപ്പാലം സിഐ ഓഫീസ് വരെ നീട്ടേണ്ടത് അനിവാര്യമാണ്. നിലവിൽ ചന്തപ്പുരയിൽ 180 മീറ്റർ നീളത്തിൽ ഫ്ളൈഓവർ ആണ് നിർമ്മിക്കുന്നത്. ഫ്ളൈഓവർ തെക്കുഭാഗത്തേക്ക് സിഐ ഓഫീസ് ജംക്ഷൻ വരെ 700 മീറ്റർ നീട്ടിയാൽ ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ കൊടുങ്ങ ല്ലൂർ നഗരസഭയുടെ പടിഞ്ഞാറു ഭാഗത്തുള്ളവർക്കും, എറിയാട് ഭാഗത്തു നിന്നും വരുന്ന വർക്കും ഏറെ പ്പ്രയോജനം ലഭിക്കു മെന്നും എംപി ചൂണ്ടിക്കാണിച്ചു.