News One Thrissur
Thrissur

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ അടിപ്പാത: സമര സമിതി ധര്‍ണ്ണ നടത്തി

കയ്പംഗലം: ദേശീയപാത 66-ല്‍ കയ്പമംഗലം കൊപ്രക്കളത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ധർണ്ണ നടത്തി. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാൻ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, പഞ്ചായത്തംഗം സി.ജെ. പോള്‍സണ്‍, ബി.എസ്. ശക്തീധരന്‍, പി.കെ. മുഹമ്മദ്, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ഒമ്പത് മാസത്തോളമായി അടിപ്പാത ആവശ്യപ്പെട്ട് സമിതി സമരം നടത്തിവരുന്നുണ്ട്. നിരവധി അംഗപരിമിതരുടെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മത സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയായതിനാല്‍ അടിപ്പാത ആവശ്യമാണെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം ഉന്നയിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടും അധികൃതര്‍ മുഖവിലക്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.

Related posts

ചാവക്കാട് ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

Sudheer K

ജോർജ് അന്തരിച്ചു.

Sudheer K

പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച് നടത്തി

Sudheer K

Leave a Comment

error: Content is protected !!