News One Thrissur
Thrissur

അരിമ്പൂരിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി തുറന്നു.

അരിമ്പൂർ: പഞ്ചായത്തിലെ ആദ്യത്തെ ഹൈടെക്ക് സ്മാർട്ട് അങ്കണവാടിയായ പൂത്തുമ്പി വെളുത്തൂരിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തനം ആരംഭിച്ചു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുകാരായ ജോണി, നന്ദൻ, മനോജ് എന്നിവർ ചേർന്ന് സൗജന്യമായി നൽകിയ അഞ്ച് സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ഗ്രാമപഞ്ചായത്ത് ഫണ്ട്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയിലൂടെ 35 ലക്ഷം രൂപ പെലവഴിച്ചാണ് നിർമ്മാണം. ഇരുനിലകളിലായി 1550 ചതുരശ്ര അടിയിൽ എയർ കണ്ടീഷൻ ചെയ്തതാണ് അങ്കണവാടി. കളിയുപകരണങ്ങൾ, കളിയിടം, വിശാലമായ ഹാൾ, ടോയ്ലറ്റ്, സ്റ്റോർ റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സംരക്ഷണഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്‌മിത അജയകുമാർ അധ്യക്ഷതവഹിച്ചു ബ്ലോക്ക് അസി.എക്സി എൻജിനീയർ, ഒ.ടി. റീന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, വാർഡ് മെമ്പർ നീതു ഷിജു, ഐസിഡി എസ് സൂപ്പർവൈസർ ഭാഗ്യം കെ.എം, സിഡിഎസ് ചെയർപേഴ്സൺ ജിജി ബിജു, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടിക്കായി സൗജന്യമായി സ്ഥലം വിട്ടു നൽകിയവർക്ക് ചടങ്ങിൽ ആദരവ് നൽകി.

Related posts

റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് കാസിം അന്തരിച്ചു.

Sudheer K

വലപ്പാട് ക്ഷേത്രത്തിൻ്റെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു; ഒരാളുടെ നില ഗുരുതരം. 

Sudheer K

യതീന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!