മുല്ലശ്ശേരി: 18,30, 12,316 രൂപ പ്രതീക്ഷിത വരവും, 17,99, 30,800 രൂപ പ്രതീക്ഷിത ചിലവും, 30,81,516 രുപമിച്ചവും പ്രതീക്ഷിക്കുന്ന മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തീക വർഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബിന്ദു സത്യൻ അവതരി പ്പിച്ചു. പതിനാലാം പഞ്ചവ ൽസര പദ്ധതി വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനം, കാർഷിക പദ്ധതികൾക്കും ടൂറിസത്തിനും മാലിന്യ സംസ്ക്കരണത്തിനും മുൻഗണന. കാർഷിക മേഖലക്ക് ഉത്തേജനം നൽകുന്ന പദ്ധതി, ഖരമാലിന്യ സംസ്ക്കരണം, ടൂറിസം, കുടിവെള്ള സംരക്ഷണം.തുടങ്ങിയവക്ക് മുഖ്യപരിഗണന നൽകുന്നു.
വനിതകൾക്ക് തൊഴിലധിഷ്ഠിത സംരംഭങ്ങളും ക്ഷീരമേഖലയിൽ പാലിന് സബ്സിഡി, ആരോഗ്യമേഖലയിൽ വൃക്കരോഗികൾക്ക് ഡയലിസിസ് ചികിത്സാ സഹായം, വയോജന, ഭിന്നശേഷി,കൗമാരക്കാർ, വനിതകളുടെ ആരോഗ്യ സംരക്ഷണം, സ്വാന്തന പരിചരണം, ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഡെസ്റ്റിനേഷൻ ചലഞ്ച് – ഇക്കോ ഫ്രണ്ടിലി സ്പോട്ട് – സജ്ജമാക്കൽ, പശ്ചാത്തല മേഖലയിലുള്ള പ്രവർത്തികൾ തുടങ്ങി ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ടു്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ അധ്യക്ഷയായി. നെൽകൃഷിക്കും അനുബന്ധ മേഖലക്കും 47, 24,000 രൂപയും. വയോജനക്ഷേമ പരിപാടിക്കായി 8 ലക്ഷവും, ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 10 ലക്ഷവും, വനിതക്ഷേമ പരിപാടി കൾക്കായി 20, 25, 200 രൂപയും, പട്ടികജാതി ക്ഷേമത്തിന് 82,60,000 രൂപയും, ആരോഗ്യമേഖലക്ക് 50 ലക്ഷം രൂപയും, പാർപ്പിട മേഖലക്ക് 96 ലക്ഷം രൂപയും, പശ്ചാത്തല മേഖലക്ക് 90 ലക്ഷം രൂപയും, ടൂറിസം വികസന ത്തിനായി 1 കോടി 22 ലക്ഷം രൂപയും, മാലിന്യ സംസ്കരണത്തിനായി 17 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്ത്, പ്രസിഡൻ്റുമാരായ ചാന്ദ്നി വേണു, ജിയോ ഫോക്സ്, ജനപ്രതിനിധികളായ ഇ.വി. പ്രഭീഷ്, ലീന ശ്രീകുമാർ ,ഷാജു അമ്പലത്ത് വീട്ടിൽ, ഒ. ജെ. ഷാജൻ, ഗ്രേയ്സി ജേക്കബ്, മിനിലിയോ.പഞ്ചായത്ത് സെക്രട്ടറി സി എം അനീഷ്, എന്നിവർ സംസാരിച്ചു.