തൃശ്ശൂർ: പാലിയേ ക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിലായി. പിക്ക്അപ്പ് ലോറിയിൽ നാളികേരം കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്പിരിറ്റാണ്
പിടികൂടിയത്.
35 ലിറ്ററിന്റെ 50 കന്നാസുകളിലായി കടത്തിയ 1,750 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് സ്വദേശി ശ്രീകഷ്ണൻ തമിഴ്നാട് സ്വദേശി സംഭവത്തിൽ പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, തമിഴ്നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാനവാസ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാർ, സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, കെ.വി. വിനോദ്, ആർ.ജി. രാജേഷ്,
എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ്
പിടികൂടിയത്. പൊള്ളാച്ചിയിൽ എവിടെ
നിന്നുമാണ് സ്പിരിറ്റ് ലഭിച്ചതെന്നും
എവിടേക്കാണ് കൊണ്ടുപോയി രുന്നതെന്നുമുൾപ്പടെ അന്വേഷി ക്കുമെന്ന് എക്സൈസ് അറിയിച്ചു.