ചാവക്കാട്: മണത്തലയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി സ്വദേശി ജാബിറിന്റെ ഭാര്യ അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ഫാത്തിമ (28)യാണ് മരിച്ചത്.
വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം ലാസിയോ ആബുലൻസ് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാമസ്ദിൽ കബറടക്കും