വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പനയംകുളങ്ങര ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച് ചേറ്റുവ ഹാർബറിൽ നിന്നും പോകുന്ന കാവടിയാട്ടത്തി നിടയിൽ ചേറ്റുവ സ്വദേശി വിജേഷിനെ വെട്ടിപ്പരിക്കേ ൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ.
ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് നേതാജി നഗറിൽ പൂച്ചാട്ടിൽ സജീവിനെ (44)യാണ് വാടാനപ്പള്ളി ഐഎസ്എച്ച്ഒ ബിനുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നും മൂന്നും പ്രതികളായ പൂച്ചാട്ടിൽ വീട്ടിൽ മണികണ്ഠൻ, രാജീവ് എന്നിവരെ സംഭവ ദിവസം തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഒ അലി,സ്പെഷ്യൽ ബ്രാഞ്ച് പൊലിസ് ഉദ്യോഗസ്ഥൻ എൻ.ആർ. സുനീഷ്, സിപിഒ ഷിജിത്ത് എന്നിവരും പൊലിസ് സംഘത്തി ലുണ്ടായിരുന്നു.