പാവറട്ടി: പൂവത്തൂർ കാഞ്ഞിരക്കുറ്റി ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. ചാവക്കാട് മണത്തല സ്വദേശി താമരശേരി വീട്ടിൽ മിജിൽ (24), പൂവത്തൂർ സ്വദേശികളായ തോട്ടുങ്ങൽ അശ്വിൻ (28), തച്ചമ്പുള്ളി പ്രശോഭ് (30), ചെറുത്തുരുത്തി സ്വദേശി പുത്തൻപുരയിൽ മനേഷ് (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആർ രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ക്ഷേത്രനട യിലേക്ക് ഉത്സവാ ഘോഷം കൊണ്ടുവരുന്നതിനിടെ ഉത്സവ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി അമ്പലത്തിന്റെ ചുറ്റുമതിലിൽ കയറി കൊടിവീശുന്നത് തടഞ്ഞപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.