അന്തിക്കാട്: ഗ്രാമപഞ്ചായത്ത് 2023-24 അങ്കണനവാടി കലോത്സവം ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്ത് ഉദ്ഘാടനം നിർവഹിച്ചു അന്തിക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് -ഇൻചാർജ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്രൈസർ വസുമതി, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീർ അബ്ദുൽ ഖാദർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിരാമൻ, മിൽന സ്മിത്ത്, ലീന മനോജ്, മിനി ആന്റോ, അനിത ശശി, രഞ്ജിത് കുമാർ, പ്രജിത അനിൽ എന്നിവർ സംസാരിച്ചു.21 അങ്കണവാടിയിൽ നിന്നും 160 ഓളം കുട്ടികൾ കലോത്സവ പരിപാടിയിൽ പങ്കെടുത്തു.