തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി.വയോജന ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ വിനിയോഗിച്ച് 50 പേർക്ക് സൗജന്യമായാണ് കട്ടിൽ വിതരണം ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, വാർഡ് അംഗങ്ങളായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ കെ.എസ്. അനീഷ, സെക്രട്ടറി ഐ.പി. പീതാംബരൻ സംസാരിച്ചു. അങ്കണവാടി അധ്യാപകർ കട്ടിൽ വിതരണത്തിന് നേതൃത്വം നൽകി.