തൃപ്രയാർ: കേരള എൻജിഒ യൂനിയൻ നാട്ടിക ഏരിയ സമ്മേളനം തൃപ്രയാർ പോളിടെക്നിക് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉഷാകുമാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. നാട്ടിക ഏരിയ പ്രസിഡൻ്റ് അംബിക ചാത്തു അധ്യക്ഷയായി. പി.എൻ. റിനേഷ് രക്തസാക്ഷി പ്രമേയവും കെ.എഫ്. ബിബിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.വി അരുൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രജീഷ് ജനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തൃപ്രയാർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുക.
നാട്ടിക മേഖലയിൽ കനോലി കനാലിന്റെ തീരത്ത് താമസിക്കുന്നവരുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്നി പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായിയുള്ള പതാക ഉയർത്തൽ പ്രസിഡൻ്റ് അംബിക ചാത്തു നിർവഹിച്ചു. പുതിയ ഭാരവാഹികളായി എം.വി. അരുൺ (സെക്ര.), അംബിക ചാത്തു (പ്രസി.), പ്രജീഷ് ജനൻ (ട്രഷറർ), കെ.എഫ്. ബിബിൻ, സീനത്ത് ബീവി (വൈ. പ്രസി.), പി.എൻ. റിനേഷ്, എം.പി. ജയശ്രീ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.