അരിമ്പൂർ: ജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗറില്‍ പോയി മടങ്ങവേ മഹാരാഷ്ട്രയിൽ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായ യുവാവിനെ ദിവസങ്ങളോളം ആശുപത്രിയില്‍ പരിചരിച്ച മലയാളി സംഘടനകള്‍ ഇന്ന് നാട്ടിലെത്തിക്കും. അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി ശ്രീകുമാറാണ് കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥ യിലായത്. ശ്രീകുമാറിനെയും കൊണ്ടുള്ള ആംബുലന്‍സ് വസായില്‍ നിന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് വൈകീട്ട് എത്തിച്ചേരും. തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാര നാണ് അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി ശ്രീകുമാര്‍ (43) വിദേശ ജോലിയുമായി ബന്ധപ്പെട്ട് ചണ്ഡിഗറിലെ ഏജന്റിനെ കാണുന്നതിനായി പോയ ഇദ്ദേഹം ഏഴാം തീയതി ചണ്ടിഗര്‍-കൊച്ചുവേളി ട്രെയിനിലാണ് നാട്ടിലേക്ക് തിരികെ മടങ്ങിയത്. പുലര്‍ച്ചെ ട്രെയിനില്‍ വച്ച് ബോധം നഷ്ടപെട്ട ശ്രീകുമാറിനെ സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ ആംബുലന്‍സില്‍ അടുത്തുള്ള ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലാതായതോടെ ശ്രീകുമാറിനെ വസായിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരും മലയാളി സമാജം ഭാരവാഹികളും ചേര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാന്തിവല്ലി ശതാബ്ദി ആശുപത്രിയിലേക്ക് എത്തിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡ്അംഗം സി.പി. പോള്‍ എന്നിവരെ വിവരം അറിയിച്ചു. അബോധാവസ്ഥ യില്‍ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ശ്രീകുമാറിനെ നാട്ടിലെത്തി ക്കണ മെങ്കില്‍ ആംബുലൻസിനായി എണ്‍പതിനായിരം രൂപ വേണം. എല്ലാം ദ്രുതഗതിയില്‍ നടന്നു. സി.പി. പോളിന്റെ നേതൃത്വത്തില്‍ നാട്ടിലെ ഒരു വ്യക്തിയെ കൊണ്ട് അന്‍പതിനായിരം രൂപ ഉടന്‍ തയ്യാറാക്കി. മുംബൈയിലെ ജീവകാ രുണ്യ സംഘടനകളും, ഫെയ്മ മഹാരാഷ്ട്ര വനിത വേദി യും ചേര്‍ന്ന് ബാക്കി മുപ്പതിനായിരം നൽകി. പാരാ മെഡിക്കല്‍ സ്റ്റാഫുകളും സെമി വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്സിലാണ് ശ്രീകുമാറിനെ കൊണ്ട് കൊണ്ടുവരുന്നത്.