കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗിൻ്റെ ആസ്ഥാനമന്ദിരവും, യുദ്ധസ്മാരകവും സമർപ്പിച്ചു. കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് നടന്ന ചടങ്ങിൽ ജില്ല സൈനിക ഓഫീസർ റിട്ടയേർഡ് മേജർ ഷിജു ഷെരീഫ് യുദ്ധ സ്മാരക സമർപ്പണം നിർവഹിച്ചു. എക്സ് സർവ്വീസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ ആർ ഗോപിനാഥൻ നായർ ഓഫീസ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമവും, പൊതുസമ്മേ ളനവും നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. എക്സ് സർക്സ് ലീഗ് യൂണിറ്റ് പ്രസി ഡണ്ട് ശശീന്ദ്രൻ ചെറൂളിൽ അദ്ധ്യക്ഷത വഹിച്ചു.
യുദ്ധപോരാളികൾ, വീർ നാരികൾ, മുതിർന്ന പൗരന്മാർ, മികവ് പുലർത്തിയ വിദ്യാർത്ഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ കൗൺസിലർ ലത ഉണ്ണികൃഷ്ണൻ, മോഹൻദാസ് ചക്കാ മഠത്തിൽ, ബേബി മാത്യു, ടി.കെ. ഗംഗാധരൻ, ശോഭന വിദ്യാസാഗർ ശാന്തകുമാരി എന്നിവർ സംസാരിച്ചു.