കാഞ്ഞാണി: കേരള കർഷക സംഘം കാഞ്ഞാണി കനാൽ യൂണിറ്റും മണലൂർ സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 31 ൻ്റെയും സംയുക്ത സഹകരണത്തോടെ 50 സെൻ്റിൽ വിവിധ പച്ചകറികൾ നട്ടു. പച്ചമുളക്, തക്കാളി, വഴുതിന, പയറ്, ചീര, വെള്ളരി, മത്തൻ, കുമ്പളം, എന്നി ഇനങ്ങളാണ് കൃഷിയിറക്കിയത്. സംയോജിത കൃഷി മണലൂർ ഏരിയ ചെയർമാൻ സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
കേരള കർഷകസംഘം ഏരിയ സെക്രട്ടറി വി. എൻ. സുർജിത്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.എസ്. പ്രസാദ്, എം.കെ. സദാനന്ദൻ, കെ.വി. ഡേവീസ്, സി.ആർ. രമേശ്, ഷെർളി റാഫി, എം.വി. ഭാസ്ക്കരൻ, പി. ഗോവിന്ദൻ കുട്ടി, സി. ആർ. ഗിരിജവല്ലഭൻ എന്നിവർ സംസാരിച്ചു. വിഷുവിന് വിളവെടുത്ത് സംയോജിത കൃഷി കൂട്ടായ്മയുടെ താൽകാലികവിപണിയിൽ വിറ്റഴിക്കും. പച്ചക്കറിതൈകൾ ആവശ്യമുള്ള മണലൂർ വില്ലേജ് പരിധിയിലുള്ളവർക്ക് മണലൂർ കോ – ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് സൗജന്യമായി നടീൽ വസ്തുക്കൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.