പെരിങ്ങോട്ടുകര: 35 വർഷത്തിലേ റെയായി ആരോഗ്യ രംഗത്ത് തൃശൂരിന്റെ ആശ്വാസമായ അശ്വിനി ആശുപത്രി 2024 ഫെബ്രുവരി 12 തിങ്കളാഴ്ച പെരിങ്ങോട്ടുകര ഷെഡ് സെൻ്ററിൽ പുതിയ മെഡിക്കൽ സെൻ്റർ ആരംഭിക്കുകയാണ്.
ലാബ്, ഫാർമസി, അൾട്രാസൗണ്ട് സ്കാൻ, എക്സ്റേ, ഇസിജി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടെ വിവിധ വിഭാഗ ത്തിൽപ്പെട്ട ഡോക്ടർമാരുടെ ഒപി സേവനം ഉറപ്പാക്കി രോഗികൾക്ക് പ്രാപ്യമായ രീതിയിൽ ആശ്വാസമാവുക എന്നതാണ് അശ്വിനി മെഡിക്കൽ സെൻ്ററിൻ്റെ ലക്ഷ്യമെന്ന് ചെയർമാൻ പ്രദീപ് ചന്ദ്രൻ അറിയിച്ചു.
രോഗി പരിചരണത്തിന് പുറമെ രോഗികൾക്ക് വേണ്ട എല്ലാ വിധ നിർദ്ധേശങ്ങളും സഹായങ്ങളും ചെയ്യാൻ അശ്വനി മെഡിക്കൽ സെന്ററിലെ സ്റ്റാഫുകൾ സദാ സന്നദ്ധരാണെന്നും ചെയർമാൻ അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെ അശ്വിനി മെഡിക്കൽ സെൻ്റർ തുറന്ന് പ്രവർത്തിക്കുന്നതാണ്. രാവിലെ 7 മുതൽ ലാബിൻ്റെ സൗകര്യവും ഉണ്ടായിരിക്കും. കിടപ്പു രോഗികൾക്ക് ആശ്വാസമായി അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം വീടുകളിൽ ലഭിക്കും.
ഫോൺ: 0487 6648123, 9207011234