കേച്ചേരി: കേച്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.
കുരിയച്ചിറ കുണ്ടൂക്കാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിന്‍സ് കുര്യനാണ് (35) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വട്ടായി സ്വദേശി കൊച്ചു കുന്നേൽ വീട്ടിൽ സാനു മോനെ കുന്നംകുളം ലൈഫ് കെയർ, ട്രാഫിക് ആംബുലൻസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.