കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് ഒപ്റ്റിറ്റിക്കൽ ഫൈബർ കേബിളിന് തീപിടിച്ചു. ഇന്ന് രാത്രി ഏഴരയോ ടെയായിരുന്നു സംഭവം. ശൃംഗപുരം ജംഗ്ഷനിൽ അഴുക്കുചാലിനുള്ളിലൂടെ കടന്നുപോകുന്ന സ്വകാര്യ കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളിനാണ് തീ പിടിച്ചത്.
അഴുക്ക് ചാലിന് മുകളിൽ സ്ലാബ് ഉള്ളതിനാൽ തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം ഫലിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. കെഎസ്ഇബി തൊട്ടു താഴെയാണ് തീപിടുത്തം ഉണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.