തൃപ്രയാർ: ജപ്പാൻ കരാട്ടെ ദൊ കെന്യു റിയു അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഇൻഡോ – ശ്രീലങ്കൻ കരാട്ടെ ചാംപ്യൻഷിപ്പിൽ ജില്ലയിൽ മികച്ച വിജയം നേടിയ കരാട്ടെ വിദ്യാർഥികളെ കഴിമ്പ്രം സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
വാർഡ് അംഗം ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് അധ്യക്ഷനായി.കരാട്ടെ അധ്യാപകൻ ഷിഹാൻ, പി.ഡി. സുരേന്ദ്രൻ, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകൻ എം.എ. സലിം, എംഇഎസ് പി.വെമ്പല്ലൂർ പ്രൊഫ. സമീർഖാൻ, വിജിത ടീച്ചർ സംസാരിച്ചു.സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കു ന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെയും പാഠങ്ങളും സാമൂഹ്യ പ്രതിബദ്ധതയും കൂടിയാണ് കരാട്ടെ അഭ്യസിക്കുന്ന വിദ്യാർഥികൾ നേടിയെടുക്കുന്നതെന്നും കരാട്ടെ പഠനം നിർത്തിയാലും തുടർന്നും പ്രാക്ടീസ് ചെയ്യണമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.