കയ്പമംഗലം: ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസുന്നൂർ, എസ്വൈഎസ്, എസ്കെഎസ്എസ്എഫ് കോഡിനേ ഷൻ കമ്മിറ്റിയുടെ ബൈത്തുന്നൂർ ഭവന പദ്ധതിയിലെ ഏഴാമത്തെ വീട് കൈമാറി. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. ബൈത്തുന്നൂർ ചെയർമാൻ ഷുക്കൂർ പുളിന്തറ അധ്യക്ഷനായി. സയ്യിദ് നജീബ് തങ്ങൾ പുതിയ വീടിന്റെ പാൽകാച്ചൽ ചടങ്ങിനും അലിഅക്ബർ ഫൈസി മൗലിദ് പാരായണത്തിനും നേതൃത്വം നൽകി.
മജ്ലിസുന്നൂർ അമീർ ഹാഫിള് ഡോ. അഹമ്മദ് നൗഫൽ റഹ്മാനി, കോഡിനേറ്റർ പി.കെ. മൂസാൻ, മുഹമ്മദ് ഷാക്കിർ റഹ്മാനി, മുബാറക് റഹ്മാനി, പി.കെ. ഷറഫുദ്ദീൻ, അഷ്‌റഫ് വടേക്കാരൻ, ഇഖ്ബാൽ, ഷെരീഫ്, റഫീഖ്, ഇബ്രാഹിം കറുകത്തല, റഷീദ് പുതൂരുപറമ്പിൽ, സിറാജ് വലിയകത്ത്, ജിനൂബ് അബ്ദുറഹ്മാൻ, ഹനീഫ ചുങ്കശേരി, ഇല്ല്യാസ്, പി.എച്ച്. നാസർ, സെയ്തു പങ്കെടുത്തു.