ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് കൊണ്ട് കോൺഗ്രസും, യു ഡിഎഫ് പഞ്ചായത്ത് കമ്മറ്റിയും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കുറ്റ പത്രവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ഏകദിന പദയാത്ര നടത്തി. ചേറ്റുവ ഹാർബർ പരിസരത്തു നിന്നാരംഭിച്ച പദയാത്ര ഡിസിസി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് പദയാത്ര നായകന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഉണ്ണികൃഷ്ണൻ കാര്യാട് അധ്യക്ഷത വഹിച്ചു.
ഡിസിസി അംഗം ഇർഷാദ് കെ. ചേറ്റുവ, യുഡിഎഫ് പഞ്ചായത്ത് കൺവീനർ സുബൈർ വലിയകത്ത്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി.എ. ഗോപാല കൃഷ്ണൻ, സുനിൽ നെടുമാട്ടുമ്മൽ , അഡ്വ. ഷീജ സന്ദീപ്, ഘോഷ് തുഷാര , ആർ.എം. സിദ്ധീക്ക്, കെ.പി.ആർ. പ്രതീപ് എന്നിവർ പ്രസംഗിച്ചു. പദയാത്രക്ക് പഞ്ചായ ത്തംഗങ്ങളായ സുമയ്യ സിദ്ധീക്ക്, ചെമ്പൻ ബാബു, ഓമന സുബ്രമണ്ണ്യൻ നേതാക്കളായ സി.എ. ബൈജു, സി.വി. തുളസീദാസ്, ഫാറൂക്ക് യാറത്തിങ്കൽ, എൻ.കെ. ഷെജിൽ എന്നിവർ നേതൃത്വം നൽകി. ഏങ്ങണ്ടിയൂരിൻ്റെ വിവിധ പ്രദേശ ങ്ങളിൽ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കുറ്റപത്ര ലഘു ലേഖകൾ വീടുകളിൽ പദയാത്ര യിലൂടെ വിതരണം ചെയ്തു. തുടർ സമരത്തിൻ്റെ ഭാഗമായി ഫെബ്രുവരി 14 ന് പഞ്ചായത്തി നുമുന്നിൽ പ്രതിഷേധ ധർണ നടക്കും.