കുന്നംകുളം: ക്ഷേത്രോത്സവത്തിനെ ത്തിച്ച ആനയിടഞ്ഞു പാപ്പാനെ കുടഞ്ഞെറിഞ്ഞു. ചീരംകുളങ്ങര ക്ഷേത്രത്തിൽ കൊണ്ടുവന്ന പാണ ഞ്ചേരി ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയ്ക്ക് ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ ആനയെ പൂരത്തിന് എഴുന്നെള്ളിച്ചിരുന്നില്ല. പാണഞ്ചേരി ഗജേന്ദ്രന് പകരം വേറെ ആനയെയാണ് പൂരത്തിന് എഴുന്നള്ളിച്ചത്.
ഇന്ന് രാവി ലെ പാപ്പാൻ ആനയെ അഴിക്കാൻ ചെല്ലുകയും പാപ്പാനെ ആന എടുത്തെറി യുകയുമായിരുന്നു. തുടർന്ന് ഗുരുതരാ വസ്ഥയിലായ പാപ്പാൻ മണിയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.