അന്തിക്കാട്: കാർഷിക മേഖലക്കും ലൈഫ് ഭവന നിർമ്മാണ പദ്ധതിക്കും ഊന്നൽ നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റ് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ് അവതരിപ്പിച്ചു. 79691726 രൂപ വരവും 78742160 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 949566രുപ മിച്ചം കണക്കാക്കുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി.
സെക്രട്ടറി പി. സുഷമ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് സുജിത്ത് അന്തിക്കാട്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം. ജയദേവൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്റ്റാന്റിംഗ് ചെയർമാൻമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.