പഴുവിൽ: കാർഷിക- ഭവന നിർമ്മാണ – കായിക മേഖലകൾക്ക് മുൻഗണന നൽകിയ ചാഴൂർ പഞ്ചായത്ത് ബജറ്റ് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് അമ്പിളി സുനിൽ അവതരിപ്പിച്ചു. 29.39 കോടി രൂപ വരവും 29.22 കോടി രൂപ ചിലവും 16.81 ലക്ഷം മിച്ചവും ബജറ്റിൽ പ്രതീക്ഷിക്കുന്നു. നെൽ കൃഷിക്ക് 88.22 ലക്ഷവും ഭവന നിർമ്മാണത്തിന് 3 കോടിയും കലാ-കായിക – സാംസക്കാരിക മേഖലക്ക് 2.5 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയത്.
മറ്റ് പദ്ധതികൾക്കും അർഹമായ പരിഗണന നൽകിയിട്ടുണ്ട്. തുടർന്ന് നടന്ന ചർച്ചയിൽ ഇനപ്രതിനിധികളായ എൻ.എൻ. ജോഷി, എം.കെ. ഷൺമുഖൻ, വിനീത ബെന്നി, പി.കെ. ഇബ്രാഹിം, കെ.വി. ഇന്ദുലാൽ സെക്രട്ടറി ജോയ്സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.