കൊടുങ്ങല്ലൂർ: ജില്ലയിലെ ഫിഷ് ബൂത്തുകളിലേയ്ക്ക് ഗുണമേൻമയുള്ള മത്സ്യം നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ ആനാപ്പുഴയിൽ മത്സ്യ സംഭരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആനാപ്പുഴയിലെ ഫിഷ് ലാൻ്റിങ് സെൻററിലാണ് കേന്ദ്രം തുറന്നത്. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബ ത്തിനുള്ള 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആനുകൂല്യവും ചെയർ മാൻ വിതരണം ചെയ്തു.
മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജകമൽ അദ്ധ്യ ക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർ മാൻ കെ. ആർ. ജൈത്രൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസി ലർമാരായ വി.എം. ജോണി, കെ.എ. വത്സല ടീച്ചർ, ബോർഡ് മെമ്പർ ബാബു, കെ.പി. ഷാജി, വി.ബി. സത്യൻ, കെ.ആർ. വിദ്യാസാഗർ, ജനറൽ മാനേജർ എം.എസ്. ഇർഷാദ്, ജില്ലാ മാനേജർ എൻ. ഗീത, യൂണിറ്റ് മാനേജർ അനിത എന്നിവർ സംസാരിച്ചു.