കൊടുങ്ങല്ലൂർ: മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പുല്ലൂറ്റ് ചാപ്പാറ പൊന്നമ്പത്ത് ജബ്ബാർ (60) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണ മടഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് കൊടുങ്ങല്ലൂർ തെക്കേ നടയിലായിരുന്നു സംഭവം. കല്ല് കൊണ്ടുള്ള ആക്രമ ണത്തിൽ ജബ്ബാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂറ്റ് കൊള്ളിക്കത്തറ അൻസാബ്, ലോകമലേശ്വരം ഒല്ലാശ്ശേരി ശരത്ത് എന്നിവരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.