തളിക്കുളം: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വലപ്പാട് ഉപജില്ല അസോസിയേഷൻ ഉപജില്ലയിലെ ഭവനരഹിതരായ വിദ്യാർഥികൾക്ക് വീട് നിർമിച്ച് നൽകുന്ന ‘സ്നേഹഭവനം’ പദ്ധതിയുടെ രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു. തളിക്കുളം ഗവ. ഹൈസ്കൂളിലും തളിക്കുളം സിഎംഎസ് യുപി സ്കൂളിലും പഠിക്കുന്ന സഹോദര ങ്ങൾക്കാണ് സഹപാഠി കളുടെയും അധ്യാപകരു ടെയും സ്കൗട്ട്, ഗൈഡ്, കബ്, ബുൾ-ബുൾ, ബണ്ണീസ് യൂനിറ്റുകളു ടെയും അഭ്യുദയ കാംക്ഷികളുടേയും പൊതുജനങ്ങളുടേയും സഹകരണ ത്തോടെ ബ്ലോക്ക് പണം സ്വരൂപിച്ച് പദ്ധതി നടപ്പാക്കുന്നത്.
തളിക്കുളം പഞ്ചായത്ത് മൂന്നാം വാർഡിൽ ടി.എൻ. പ്രതാപൻ എംപി വീടിന് തറക്കല്ലിട്ടു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷ്റ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉപജില്ല അസോസിയേഷൻ സെക്രട്ടറി കെ.എൽ. മനോഹിത്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.എ. മറിയം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ജില്ല അസോസിയേഷൻ സെക്രട്ടറി ബിനോയ് ടി. മോഹൻ, പഞ്ചായത്തംഗം സുമനജോഷി, പ്രധാനാധ്യാപിക കെ.വി. ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.